UAE News ഇന്ത്യ ദുബായ്

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി യു എ ഇ അംഗീകരിച്ച കോവിഡ് വാക്സിനുകൾ ഏതൊക്കെയാണെന്നറിയാം

Know what are the covid vaccines approved by UAE for travelers from India_dubai vartha

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി യു എ ഇ അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിനുകൾ ഏതൊക്കെയാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി സ്ഥിരീകരിച്ചു

അതോറിറ്റി സ്ഥിരീകരിച്ചതനുസരിച്ച് യു‌എഇയിൽ അംഗീകരിച്ച വാക്സിനുകൾ താഴെ പറയുന്നവയാണ്

ഫൈസർ-ബയോ എൻ ടെക്

ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക അഥവാ കോവിഷീൽഡ്

സിനോഫാം

സ്പുട്നിക് 

ഇന്ത്യയിൽ ലഭിക്കുന്ന കോവിഷീൽഡ് വാക്സിൻ എടുത്ത യാത്രക്കാരെ പുതിയ യാത്രാ പ്രോട്ടോക്കോളുകൾ അനുസരിച്ച് ജൂൺ 23 മുതൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും അതോറിറ്റി പ്രതികരിച്ചു.

അതിനുത്തരമായി ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്സിനും കോവിഷീൽഡും ഒരേ വാക്സിനാണെന്നും അതോറിറ്റി പറഞ്ഞു.

പുതിയ യാത്രാ പ്രോട്ടോക്കോളുകൾ പ്രകാരം യു‌എഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്ത ഇന്ത്യക്കാർക്ക് ജൂൺ 23 മുതൽ ദുബായിലേക്ക് വരാൻ അനുമതിയുണ്ടാകും.

.

error: Content is protected !!