fbpx
UAE News അബൂദാബി ആരോഗ്യം ദുബായ്

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 5 കോവിഡ് മരണങ്ങൾ / പുതിയതായി 1,850 കോവിഡ് കേസുകൾ കൂടി

UAE COVID 19 UPDATES_DUBAIVARTHA_JUNE_20_UAE_MALAYALAMNEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,850 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,826  പേർക്ക് രോഗമുക്തിയും 5 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,850 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 612,029 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,826 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 591,061 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,757 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,211 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ  266,926  അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!