ഇന്ത്യ ദുബായ്

ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഒരുക്കണമെന്ന് യുഎഇ KMCC

UAE KMCC urges rapid test at airports for travelers from India

ദുബായ്: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ദുബായിലേക്ക് യാത്ര ചെയ്യാനുള്ള വിലക്ക് യു.എ.ഇ ഗവണ്മെന്റ് നീക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനക്കുള്ള റാപ്പിഡ് ടെസ്റ്റ് സെന്ററുകൾ ഒരുക്കണമെന്ന് യു.എ.ഇ കെ.എം.സി.സി ആവശ്യപ്പെട്ടു.

യു.എ.ഇ അംഗീകരിച്ച കോവിഡ് വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വീസക്കാർക്കാണ് ദുബായ് വിമാനത്താവളം വഴിയുള്ള പ്രവേശനം നൽകുന്നത്. യു.എ.ഇയുടെ ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ഗവ. മീഡിയാ ഓഫീസ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. യാത്രയുടെ 48 മണിക്കൂർ കഴിയാത്ത ക്യു.ആർ കോഡുള്ള പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കുന്നതിനൊപ്പം ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാർ പാലിക്കേണ്ട നിബന്ധനകളിലൊന്ന് വിമാനം പുറപ്പെടുന്നതിനു നാലുമണിക്കൂർ മുമ്പ് റാപ്പിഡ് ടെസ്റ്റിനു വിധേയരാവണമെന്നാണ്. ഇതിനായി വിമാനത്താവളങ്ങളിൽ ടെസ്റ്റിങ് സൗകര്യമൊരുക്കുകയല്ലാതെ നിർവാഹമില്ല. ഈ ആവശ്യം ഉന്നയിച്ചു വിവിധ സർക്കാർ വകുപ്പുകൾക്ക് അപേക്ഷ അയച്ചതായി യു.എ.ഇ കെ.എം.സി‌.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ അറിയിച്ചു.

ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലുള്ള, ഇന്ത്യക്കാർക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്കാണ് യു.എ.ഇ. അവസാനിപ്പിക്കുന്നത്. ഈ മാസം 23 മുതൽ വിലക്ക് നീങ്ങുന്നതോടെ നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനാളുകളാണ് യാത്രക്ക് തയ്യാറാവുക. ഇവരിൽ പലരും നാട്ടിലെത്തി തിരികെ വന്നു ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ്. ഇവരെ അവരവരുടെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ വേണ്ട ഊർജ്ജിതമായ ശ്രമം കേരള സർക്കാർ മുൻ കയ്യെടുത്തു നടത്തണമെന്നും കെ.എം.സി.സിയുടെ യു.എ.ഇ നാഷ്ണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്‌മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ , വർക്കിംഗ പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി , ട്രസ്റാർ നിസാർ തളങ്കര എന്നിവർ ആവശ്യപ്പെട്ടു

error: Content is protected !!