അന്തർദേശീയം അബൂദാബി

അബുദാബിയിൽ വിസിറ്റ് വിസക്കാർക്കും കോവിഡ് വാക്സിൻ കൊടുത്ത് തുടങ്ങുന്നു

covid vaccinating starts visit visa holders in Abu Dhabi_dubaivartha

അബുദാബിയിൽ വിസിറ്റ് വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും കോവിഡ് വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ജൂൺ 11 ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചതനുസരിച്ച് വാലിഡിറ്റി കഴിഞ്ഞ വിസക്കാർക്കും വിസിറ്റ് വിസക്കാർക്കും കോവിഡ് വാക്സിൻ കൊടുക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ പുതിയതായിട്ട് വിസിറ്റ് വിസയിലും ടൂറിസ്റ്റ് വിസയിലും എത്തുന്നവർക്കും കോവിഡ് വാക്സിൻ നൽകാൻ ധാരണയായിട്ടുണ്ട്. വാക്സിനായി ഇവർക്ക് സെഹയുടെ ആപ്പ് വഴി അപേക്ഷിക്കാവുന്നതാണ്. വാക്സിന് വേണ്ടി അപേക്ഷിക്കാൻ UID നമ്പർ നൽകണം. സിനോഫാം അല്ലെങ്കിൽ ഫൈസർ കോവിഡ് -19 വാക്സിനുകൾ തിരുരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും സെഹ വാഗ്ദാനം ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ താമസക്കാർക്കും വിസ വാലിഡിറ്റി കഴിഞ്ഞ് നിൽക്കുന്നവർക്കും പുതിയതായി വിസിറ്റ് – ടൂറിസ്റ്റ് വിസകളിൽ എത്തുന്നവർക്കും അബുദാബിയിൽ കോവിഡ് വാക്സിൻ ലഭ്യമാണ്. എന്നാൽ പുതിയ വിസിറ്റ് – ടൂറിസ്റ്റ് വിസക്കാർ അബുദാബിയിൽ നിന്നെടുത്ത വിസയായിരിക്കണം എന്ന നിബന്ധനയുണ്ട്.

error: Content is protected !!