ദുബായ്

പരിശോധന ഫലം മണിക്കൂറുകൾക്കകം : പി സി ആർ ടെസ്റ്റുകൾക്കായി ദുബായ് വിമാനത്താവളത്തിൽ അതിവിപുലമായ ലാബ് തുറന്നു

ദുബായ് വിമാനത്താവളത്തിൽ കോവിഡ് പി സി ആർ ടെസ്റ്റുകൾക്കായി അതി വിപുലമായ ലാബ് തുറന്നു. ടെർമിനൽ 2 ന് അടുത്തായി സ്ഥിതിചെയ്യുന്ന 20,000 ചതുരശ്രയടിയിലുള്ള ലാബ് യാത്രക്കാരിൽ നിന്ന് ശേഖരിക്കുന്ന ആർ ടി പി സി ആർ സാമ്പിളുകളുടെ ഫലം മണിക്കൂറുകൾക്കകം ലഭ്യമാക്കുന്നു. പ്രതിദിനം ഒരു ലക്ഷം സാമ്പിളുകൾ വരെ ശേഖരിച്ച് ഫലം ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിലാണ് ലാബ് പ്രവർത്തിക്കുന്നത്. ലാബിൽ പ്രത്യേകം പോസിറ്റീവ് , നെഗറ്റിവ് പ്രഷർ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ തന്നെ ഇവിടെ നിന്നും ഗവണ്മെന്റ് പോർട്ടലുകളിക്ക് ഫലം അയക്കാനും സാധിക്കും.

error: Content is protected !!