ദുബായ് ബിസിനസ്സ്

ദുബായിലെ പ്രശസ്തമായ സ്‌പൈസ് ഐലൻഡ് റെസ്റ്റാറന്റിൽ വിപുലമായ ഫ്രൈഡേ ബ്രഞ്ച് വീണ്ടും

ദുബായിലെ പ്രശസ്തമായ സ്‌പൈസ് ഐലൻഡ് റെസ്റ്റാറന്റിൽ വീണ്ടും വിപുലമായ ഫ്രൈഡേ ബ്രഞ്ച് ഒരുങ്ങുകയാണ്. ആറ് ലൈവ് കുക്കിംഗ് സ്റ്റേഷനുകളും അന്താരാഷ്ട നിലവാരത്തിലുള്ള ബുഫെയും ഈ വെള്ളിയാഴ്ചയെ സ്വാദിഷ്ടമാക്കാൻ തയ്യാറെടുക്കുകയാണ്. ക്യൂബൻ ബാൻഡിന്റെ വിനോദ പരിപാടിയും ലൈവായി അകമ്പടി ചേരും. കുട്ടികൾക്കും ആസ്വാദ്യകരമാകുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. കിഡ്സ് കോർണറും, കിഡ്‌ഡി ബുഫേയും, ഫേസ് പെയിന്റിംഗ് പോലുള്ള പ്രത്യേക ആക്ടിവിറ്റികളും കുട്ടികളെ ഏറെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പാണ്. ബുഫെയിലേക്ക് വരുന്നവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ സ്വിമ്മിങ് പൂള് ഉപയോഗിക്കാമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒരാൾക്ക് 225 ദിർഹം ഈടാക്കുന്ന ഈ ലൈവ് ബുഫേ സെഷൻ തീർച്ചയായും ഒരു രസികൻ വീക്കെൻഡ് സമ്മാനിക്കും. ദുബായിലെ ദേരാ – സലാഹുദ്ധീൻ സ്ട്രീറ്റിലെ ക്രൗൺ പ്ലാസയിലെലാണ് സ്‌പൈസ് ഐലൻഡ് റെസ്റ്റാറന്റ്.
കൂടുതൽ വിവരങ്ങൾക്ക് : 056 216 9048

email : restaurant@crownplazadeira.com

error: Content is protected !!