ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് മരണനിരക്കും രോഗബാധയും കുറയുന്നു ; പുതിയതായി 54,069 കേസുകളും 1,321 മരണങ്ങളും

INDIA COVID 19UPDATES_JUNE24_DUBAIVARTHA

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069  പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,321 പേര്‍ കോവിഡ് മൂലം മരിച്ചു. 68,885 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 3,00,82,778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍2,90,63,740 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,91,981 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 6,27,057 ആക്റ്റീവ് രോഗികളുണ്ട്.

ഇന്ത്യയിൽ ഇതുവരെ 30,16,26,028 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!