UAE News ദുബായ്

ദുബായിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്ന അഞ്ച് വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്ക്

Six people have been injured in five road accidents in Dubai in the past 48 hours_dubaivartha

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ദുബായിൽപലയിടങ്ങളിലായി നടന്ന അഞ്ച് വാഹനാപകടങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു.

വാഹനങ്ങൾ തമ്മിൽ സുരക്ഷാ ദൂരം നിലനിർത്താതെയും,അമിത വേഗത, കാൽനടയാത്രികരെ ഗൗനിക്കാതിരിക്കുക എന്നിവ പോലുള്ള ട്രാഫിക് നിയമലംഘനങ്ങളാണ് മിക്ക ട്രാഫിക് അപകടങ്ങളിലും സംഭവിച്ചതെന്ന് ദുബായ് പോലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ കേണൽ ജുമാ സേലം ബിൻ സുവൈദാൻ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

error: Content is protected !!