UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ പുതിയതായി 2,161 പേർക്ക് കൂടി കോവിഡ് / 2,123 പേർക്ക് രോഗമുക്തി

UAE COVID 19 _UPDATES_JUNE 24_DUBAIVARTHA_UAE MALAYALAMNEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,161 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,123 പേർക്ക് രോഗമുക്തിയും 2  മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,161 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 620,309 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,123 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 599,131 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,775 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,403 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 282,345 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!