ഷാർജ

ഗൃഹാതുരത ഉണർത്തുന്ന മലബാറിന്റെ ‘മണാറ തക്കാരം’ ഷാർജയിലെ ഗഫൂർക്കാസിൽ

Malabar's 'Manara Thakkaram' in Gafoorkas, Sharjah

മലബാറിന്റെ രുചി വൈവിധ്യം ഏവരെയും കൊതിപ്പിക്കുന്നതാണ്. പണ്ട് കാലങ്ങളിൽ വളരെ പ്രചാരത്തിലുണ്ടായിരുന്ന തക്കാരങ്ങളുടെ ഗൃഹാതുരത അയവിറക്കുന്നവരാണ് ഏറെ പ്രവാസികളും. രുചിയുടെ വേറിട്ട അനുഭവങ്ങൾ തേടുന്ന പുതു തലമുറയ്ക്കും പുത്തൻ രുചിയിടം ഒരുക്കുകയാണ് ഷാർജയിലെ ഗഫൂർക്കാസ്. അന്യംനിന്ന് പോയ പല ആചാര ചടങ്ങുകളിലെയും ഭക്ഷണ വിരുന്നുകൾ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും തനത് രുചിയിൽ ഇവിടെ ഒരുക്കുന്നു.

പെണ്ണിന്റെ പുരയിലേക്ക് വിരുന്ന് വരുന്ന കല്യാണച്ചെറുക്കന്റെ വീട്ടുകാരെ സന്തോഷിപ്പിക്കാൻ അന്ന് ഒരുക്കിയിരുന്ന അതേ രുചി വിഭവങ്ങൾ ‘ മണാറ തക്കാരം’ എന്ന ബുഫെ രൂപത്തിൽ ആസ്വദിച്ച് സംതൃപരകാൻ മികച്ച അവസരമാണിത്. കൂട്ടുകാരും കുടുംബവുമൊത്ത് വീക്കെൻഡ് ആഘോഷമാക്കാൻ നല്ലൊരിടം. വാരാന്ത്യത്തിൽ രാത്രി 7 മുതൽ 12 മണി വരെ വെറും 19 ദിർഹത്തിനു അൺലിമിറ്റഡ് ബുഫെ ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക് : 06 5442244 , 00971503568606 , 00971544404056

 

 

error: Content is protected !!