ദുബായ്

ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വ്യാജ ഇമെയിലുകളിൽ വഞ്ചിതരാകരുത് : മുന്നറിയിപ്പുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

Do not be fooled by fake emails asking to pay bills: Dubai Electricity and Water Authority warns_DUBAIVARTHA

ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വ്യാജ ഇമെയിലുകളിൽ വഞ്ചിതരാകരുതെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

ചില ഉപയോക്താക്കൾക്ക് ദേവയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുകയും ബിൽ പേയ്‌മെന്റുകൾ ആവശ്യപ്പെടുകയും ചെയ്യുന്ന വ്യാജ ഇമെയിലുകൾ വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ഇത്തരം ഇമെയിലുകളിലെ ഏതെങ്കിലും ലിങ്കുകളിൽ പ്രതികരിക്കുന്നതോ ക്ലിക്കുചെയ്യുന്നതോ ഒഴിവാക്കാനും ദേവ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

ഇങ്ങനെ വരുന്ന മെയിലിന്റെ ഇമെയിൽ വിലാസ ഡൊമെയ്ൻ നാമം എല്ലായ്പ്പോഴും പരിശോധിക്കാനും വിശ്വസനീയമായ പ്ലാറ്റുഫോമുകൾ വഴി മാത്രം പേയ്‌മെന്റുകൾ നടത്താനും ദേവ ദുബായ് നിവാസികളെ ഓർമ്മപ്പെടുത്തി.

വ്യാജ ഇമെയിലുകളെക്കുറിച്ച് അറിയാമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ വഞ്ചനാപരമായ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടിയെടുക്കുകയാണെന്നും ദേവ പറഞ്ഞു.

error: Content is protected !!