fbpx
UAE News ദുബായ്

വിദേശചികിത്സക്ക് പോകുന്നതിനിടെ ആരോഗ്യനില വഷളായ യൂറോപ്യൻ യുവതിയെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച് ദുബായ് പോലീസ്

Dubai police have airlifted a European woman to hospital after she fell ill while undergoing treatment abroad.

ദുബായിൽ നിന്നും വിദേശചികിത്സക്ക് പോകുന്നതിനിടെ ആരോഗ്യനില വഷളായ യൂറോപ്യൻ യുവതിയെ ദുബായ് പോലീസ് എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.

ഒരു യൂറോപ്യൻ യുവതി ഒരു ട്രാഫിക് അപകടത്തിൽപെട്ടതിനെത്തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി യുവതിയുടെ കുടുംബം യുവതിയെ വിദേശചികിത്സക്ക് അയയ്ക്കാൻ ഉദ്ദേശിച്ചിരുന്നു. നിർഭാഗ്യവശാൽ, യുവതിയുടെ ഫ്ലൈറ്റ് സമയത്ത് ആരോഗ്യനില വഷളാവുകയും ഗുരുതരാവസ്ഥയിലാവുകയും അടിയന്തിര വൈദ്യ ഇടപെടൽ ആവശ്യമായി വന്നു.

ഉടനെ ഫ്ലൈറ്റ് റദ്ദാക്കുകയും ദുബായ് പോലീസിൽ അറിയിക്കുകയും ഫ്ലൈറ്റ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കുകയും ചെയ്തു. രോഗിയുടെ വരവിനായി ദുബായ് പോലീസ് എയർ വിംഗ് സംഘവും മെഡിക്കൽ സംഘവും വിമാനത്താവളത്തിൽ കാത്തിരിന്നിരുന്നു. ഉടൻ ദുബായിലെ റാഷിദ് ആശുപത്രിയിലേക്ക് യുവതിയെ ഹെലികോപ്ടറിൽ മാറ്റുകയും ചെയ്തു.

ആംബുലൻസ് സേവനങ്ങൾ നൽകൽ, തിരയൽ, രക്ഷാപ്രവർത്തനങ്ങൾ, റോഡ് നിരീക്ഷണം, എയർ വിംഗ് പതിവായി നടത്തുന്നത്. എന്നിവ പ്രത്യേക മാനുഷികവും സാമൂഹികവുമായ ചുമതലകളാണെന്നും തദവസരത്തിൽ ദുബായ് പോലീസ് പറഞ്ഞു.

 

error: Content is protected !!