UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ 2200 കടന്ന് പ്രതിദിന കോവിഡ് രോഗികൾ / 7 കോവിഡ് മരണങ്ങളും

UAE COVID 19 UPDATES_JUNE 25_UAE_MALAYALAMNEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കോവിഡ് മരണനിരക്കിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. പ്രതിദിന കോവിഡ് കേസുകളിലും നേരിയ വർദ്ധനവുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,223 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,177 പേർക്ക് രോഗമുക്തിയും 7 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,223 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 622,532 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,177 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 601,308 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,782 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,442 സജീവ കോവിഡ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 293,212 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!