fbpx
ദുബായ്

കനേഡിയൻ യൂണിവേഴ്സിറ്റി ദുബായ് അവതരിപ്പിക്കുന്ന ‘മ്യൂസിക് ഈസ് ഔർ വോയിസ്’ ഏപ്രില്‍ 17-ന് അരങ്ങേറും

ദുബായ്: യു.എ.ഇ ഇയര്‍ ഓഫ് ടോളറൻസ്, അന്താരാഷ്ട്ര ഓട്ടിസ അവബോധം എന്നിവയ്ക്കുള്ള സംഭാവനയായി കനേഡിയന്‍ യുണിവേഴ്സിറ്റിയുടെ ‘മ്യൂസിക് ഈസ് ഔർ വോയിസ്’ എന്ന സംഗീത പരിപാടി ഏപ്രില്‍ 17-ന് ദുബായില്‍ നടക്കും. സമീപകാല വസ്തുതകൾ അനുസരിച്ച് ആഗോളതലത്തിൽ 59 കുട്ടികളിൽ ഒരു കുട്ടിയെങ്കിലും ഓട്ടിസ്റ്റിക് ആണെന്ന് സ്ഥിരീകരിച്ച അവസരത്തിലാണ് ഇന്റര്‍നാഷനല്‍ ഓട്ടിസം മാസമായ ഏപ്രിലില്‍ തന്നെ ഈ പരിപാടി നടത്താന്‍ തീരുമാനമെടുത്തത് .കനേഡിയൻ യൂണിവേഴ്സിറ്റി ദുബായിൽ, മാനസിക വൈകല്യങ്ങളുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് അവരെ റെഗുലര്‍ ക്ലാസ്സുകളിൽ പഠിപ്പിച് വിദ്യാഭ്യാസവും യൂണിവേഴ്സിറ്റി ജീവിതവും വാഗ്ദാനം ചെയ്യുന്നതില്‍ പ്രശസ്തമാണ്.

ഓട്ടിസ ബാധിതരായ, പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനായി കനേഡിയൻ യൂണിവേഴ്സിറ്റി ദുബായ് നടത്തുന്ന പരിശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ പതിമൂന് വര്‍ഷങ്ങള്‍ കൊണ്ട് നൂറിലേറെ ഓട്ടിസ്റ്റിക് വിദ്യാർത്ഥികളാണ് ഈ യുണിവേഴ്സിറ്റിയില്‍ നിന്നും പരിശീലനം നേടി പുറത്തിറങ്ങിയത്. ഇതിനു വേണ്ടി ഇവിടെ ഒരു സൈക്കോളജി വിഭാഗവും, അച്ചടിയിൽ ഡിഗ്രി പ്രോഗ്രാമുകളും രൂപീകരിച്ചിട്ടുണ്ട്. കനേഡിയൻ യൂണിവേഴ്സിറ്റിയുടെ ഒരു വിഭാഗം ഫാക്കൽറ്റികളും വിദ്യാർത്ഥികളും ഓട്ടിസത്തിന്റെ കാരണങ്ങൾ, നേച്ചര്‍, മാനേജ്മെൻറ് എന്നിവ പഠിക്കാന്‍ ഗവേഷണത്തിൽ ഏര്‍പ്പെട്ടിരിക്കുകയാണ്.

കനേഡിയന്‍ യുണിവേഴ്സിറ്റിയുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് മിഡിൽ ഈസ്റ്റിലെ ആദ്യ സ്പെഷ്യൽ നീഡ്സ് ഗായകാരെക്കൊണ്ട് രൂപവത്കരിച്ച മ്യൂസിക്‌ ടീം. സ്പെഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസ് 2019 ന്‍റെ അബുദാബി ഉദ്ഘാടന ചടങ്ങിൽ ഈ ഗായക സംഘം പങ്കെടുത്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.

സ്പെഷ്യല്‍ നീഡ്സ് വിദ്യാര്‍ത്ഥികളുടെ ഈ സംഗീത പരിപാടി ഏപ്രില്‍ 17 ന് ദുബായ് ഓപറയില്‍ നടക്കും. നാളത്തെ താരങ്ങളായി മാറിയേക്കാവുന്ന ഈ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും, ഓട്ടിസത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായും ഈ പരിപാടിയില്‍ പങ്ക് ചേരാം.

error: Content is protected !!