UAE News അബൂദാബി

യു എ ഇയിലെ യുവാക്കളെ സംരക്ഷിക്കാൻ ദേശീയ മയക്കുമരുന്ന് വിരുദ്ധ സംവിധാനം പ്രാപ്തം: അബുദാബി പോലീസ് ഡയറക്ടർ ജനറൽ

Abu Dhabi Police Director General: National Anti-Drug System Enabled to Protect Youth in the UAE

മയക്കുമരുന്നുകളും അവയുടെ പാര്‍ശ്വഫലങ്ങളും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ ഒരു ബാധയാണെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി.

മയക്കു മരുന്ന് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമൂഹത്തിൽ ശാന്തിയും സമാധാനവും ഉറപ്പ് വരുത്തുവാനും യുവാക്കളെ ഇതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷണം നൽകുവാനും വിവിധ ഏജൻസികളെ ഏകോപിപ്പിച്ചു മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമഗ്രമായ സുരക്ഷാ പദ്ധതിയാണ് രൂപീകരിക്കുന്നത്. കുട്ടികളെ മോശം കൂട്ടുകെട്ടുകളിൽ നിന്ന് അകറ്റി നിർത്തുക, അവരുടെ കൂട്ടുകാർ എത്തരത്തിൽ ഉള്ളവർ ആണെന്ന് മനസിലാക്കി ജാഗരൂകരായിരിക്കണമെന്ന് മാതാപിതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

എല്ലാ വർഷവും ജൂൺ 26 ന് നടക്കുന്ന മയക്കുമരുന്ന് ദുരുപയോഗം, നിയമവിരുദ്ധ കടത്ത് എന്നിവയ്‌ക്കെതിരായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശങ്ങളിൽ, ഇത്തരം കുറ്റകൃത്യങ്ങളെ തടയുന്നതിനും സമൂഹത്തിന്റെയും അതിലെ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ പൊലീസും മറ്റു സുരക്ഷാ ഏജൻസികളും രാവും പകലും പ്രവർത്തിക്കുന്നു എന്നും ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.

error: Content is protected !!