ആരോഗ്യം ഇന്ത്യ

21 പേരിൽ കോവിഡ് ഡെൽറ്റ പ്ലസ് വേരിയൻറ് കണ്ടെത്തി : മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

covid Delta Plus variant found in 21: covid tightens restrictions in Maharashtra

മഹാരാഷ്ട്രയില്‍ ഇതുവരെ 21 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. ഇത്രയും കൂടുതല്‍ പേരില്‍ ഈ വേരിയൻറ് മറ്റൊരു സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ ജാഗ്രത ഇക്കാര്യത്തില്‍ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൂടാതെ സൂക്ഷിക്കേണ്ട വകഭേദമെന്നും ഇതിനെ വിശേഷിപ്പിച്ചു. കൂടുതല്‍ പേരില്‍ ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിലവിലെ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചേക്കും. നിയന്ത്രണം സംസ്ഥാനത്താകെ ഏകീകരിക്കാനും സാധ്യതയുണ്ട്.

രോഗികള്‍ കുറഞ്ഞ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഇത് എടുത്തുകളയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ ഉപദേശവും കൊവിഡ് കര്‍മ്മസേനയുടെ അഭിപ്രായവും നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ്.

error: Content is protected !!