ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നു / പുതിയതായി 48,698 കോവിഡ് കേസുകളും 1,183 മരണങ്ങളും

indian covid 19 updates_june 26

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,183 പേര്‍ കോവിഡ് മൂലം മരിച്ചു. 64,818 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 3,01,83,143 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,91,93,085 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,94,493 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 5,95,565 ആക്റ്റീവ് രോഗികളുണ്ട്.

error: Content is protected !!