fbpx
അന്തർദേശീയം ആരോഗ്യം

കോവിഡ് ഡെൽറ്റ വേരിയന്റ് : മാസ്ക് ധരിക്കൽ വീണ്ടും തുടരണമെന്ന് ഇസ്രയേൽ

covid Delta variant: Israel urges to continue wearing mask

ഡെൽറ്റ വേരിയന്റിന്  കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനാൽ മാസ്ക് ധരിക്കൽ വീണ്ടും തുടരണമെന്ന് ഇസ്രായേൽ താമസക്കാരോട് ആവശ്യപ്പെട്ടു.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദമാണ് പുതുതായി രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന് കാരണമെന്ന് കരുതപ്പെടുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. വളരെ വേഗമേറിയ വാക്സിനേഷൻ പദ്ധതിയും ഇസ്രായേലിൽ നടപ്പാക്കിയിരുന്നു. അതിന്റെ ഭാഗമായി രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ഭാഗികമോ പൂർണമോ ആയ രോഗപ്രതിരോധ ശേഷി ഉറപ്പു വരുത്താൻ കഴിഞ്ഞു.

മാസ്ക് നിയന്ത്രണം പിൻവലിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അധികൃതർ വീണ്ടും മാസ്ക് ധരിക്കൽ തുടരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

error: Content is protected !!