Info അന്തർദേശീയം

ഹജ്ജ് 2021: അവസാന ഘട്ട രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

Hajj 2021: Final phase registration is underway

ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള രണ്ടാം ഘട്ട അഥവാ അവസാന രജിസ്ട്രേഷന്‍ ഘട്ടത്തിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 5.4 ലക്ഷത്തിലേറെ പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഹജ്ജ് പോര്‍ട്ടല്‍ വഴി രണ്ടാംഘട്ട രജിസ്ട്രേഷന് അനുമതിയുള്ളത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇതേക്കുറിച്ചുള്ള മൊബൈല്‍ സന്ദേശം ഇതിനകം അയച്ചുകഴിഞ്ഞതായി ഹജ്ജ് ഉംറ കാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മശാത്ത് അറിയിച്ചു.

രണ്ടാം ഘട്ട രജിസ്ട്രേഷന്‍ നടപടികള്‍ ജൂലൈ ഒന്‍പതിന് രാത്രി 10 മണി വരെ തുടരും. ഇതില്‍ നിന്ന് യോഗ്യത, സ്ഥല ലഭ്യത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമഘട്ട തെരഞ്ഞെടുപ്പ്. മൊബൈല്‍ എസ്എംഎസ് ലഭിച്ചവര്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം തുടര്‍ന്ന നടപടികളിലേക്ക് കടക്കാന്‍. രണ്ടാം ഘട്ട രജിസ്ട്രേഷന്‍ വേളയില്‍ ഹജ്ജിന് കൂടെ വരുന്ന കൂട്ടാളിയുടെ പേര് ചേര്‍ക്കാന്‍ അപേക്ഷകന് അവസരമുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പക്ഷെ, അവര്‍ ഇത്തവണത്തെ ഹജ്ജിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ ആയിരിക്കണമെന്ന നിബന്ധനയുണ്ട്.

 

error: Content is protected !!