Info UAE News ഇന്ത്യ

ട്രാവൽ അപ്ഡേറ്റ് : ഇന്ത്യ-യുഎഇ വിമാനസർവീസുകൾ വീണ്ടും നീണ്ടുപോകുമോ ?

Travel update: GCAA says flights between India and UAE will not be available till July 21_DUBAIVARTHA

2021 ജൂലൈ 7 മുതൽ ഇന്ത്യ-യുഎഇ വിമാനങ്ങൾക്കുള്ള ബുക്കിംഗ് പല വിമാനക്കമ്പനികളും വെബ്‌സൈറ്റ് വഴി ആരംഭിച്ചെങ്കിലും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ NOTAM പ്രകാരം 2021 ജൂലൈ 21 രാത്രി 12 മണി വരെ ഇന്ത്യ-യുഎഇ വിമാനസർവീസുകൾ ഉണ്ടാകില്ലെന്നാണ് എയർ മെന്നിനോട് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗികവാർത്താക്കുറിപ്പ് ഇത് വരെ വന്നിട്ടില്ല.

എന്നിരുന്നാലും എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികളുടെ സൂചനകൾ പ്രകാരം 2021 ജൂലൈ 7 മുതലുള്ള ഇന്ത്യ-യുഎഇ വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് അവരവരുടെ വെബ്‌സൈറ്റിലൂടെ നടക്കുകയാണ്.

അതെ സമയം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ പുതിയ സാഹചര്യം ഉയർത്തിക്കാട്ടി വിവിധ രാജ്യങ്ങളോട് യാത്ര പുനരാരംഭിക്കാൻ ചർച്ച തുടങ്ങിയിട്ടുണ്ട്.

error: Content is protected !!