fbpx
Info UAE News അന്തർദേശീയം ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ നിന്നുള്ളവർക്കായി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യുന്നതെങ്ങിനെയെന്നറിയാം

Learn How To Link Vaccine Certificate With Passport For People From India_DUBAIVARTHA

ഇന്ത്യയിൽ നിന്നുള്ള വിദേശ യാത്രക്കാർക്ക് കോവിഡ് വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ (CoWin portal) ആണ് ഈ സൗകര്യം ലഭിക്കുക. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും.

 cowin.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. മുകളിലുള്ള ‘Raise an Issue’ ടാബില്‍ ക്ലിക്ക് ചെയ്ത ശേഷം പാസ്‌പോര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
 പാസ്‌പോര്‍ട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തിരഞ്ഞെടുത്ത് അവരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. സെക്കന്‍ഡുകള്‍ക്കകം പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ പുതിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

അഥവാ പാസ്‌പോര്‍ട്ടിലെ പേരും സര്‍ട്ടിഫിക്കറ്റിലെ പേരും വ്യത്യസ്തമാണെങ്കില്‍ ഇതു തിരുത്താനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്. ‘Raise an Issue’ ടാബില്‍ ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് കറക്ഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷമാണ് പേര് ശരിയാക്കേണ്ടത്. ഒരുതവണ മാത്രമേ ഇതിനുള്ള സൗകര്യമുള്ളുവെന്നും നല്‍കുന്ന വിവരങ്ങള്‍ തെറ്റാതെ സൂക്ഷിക്കണമെന്നും ആരോഗ്യ സേതു ആപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പ്രവാസികള്‍, വിദ്യാഭ്യാസം, ജോലി, അല്ലെങ്കില്‍ ടോക്കിയോ ഒളിമ്പിക്സ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ ഭാഗമായി വിദേശത്തേക്ക് പോകുന്നവര്‍, മറ്റു ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകേണ്ടവര്‍ എന്നിവര്‍ക്കെല്ലാം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്‌. കൂടാതെ, മിക്ക രാജ്യങ്ങളും ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. ആധികാരികത ഉറപ്പുവരുത്താന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇത് സുഗമമാക്കാനാണ് വാക്‌സിന്‍ രജിസ്‌ട്രേഷനായി രാജ്യവ്യാപകമായി ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലില്‍ ഈ പ്രത്യേക സംവിധാനം ഒരുക്കിയത്.

error: Content is protected !!