fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവോവാക്‌സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂലൈ മുതൽ

Clinical trials of Covovax in children in India from July_DUBAVARTHA

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവോവാക്‌സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂലൈയിൽ ആരംഭിക്കുന്നു.അമേരിക്കന്‍ കമ്പനിയായ നോവോവാക്സ് വികസിപ്പിച്ച വാക്സിന്‍ കോവോവാക്സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക.

കോവോവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ കൂടി കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനാവാല പറഞ്ഞു.

ഈ ആഴ്ച ആദ്യത്തെ ബാച്ച് കോവോവാക്സ് നിര്‍മാണം ആരംഭിച്ചു. പുണെയിലെ പ്ലാന്റില്‍ കോവോവാക്സിന്റെ ആദ്യ ബാച്ച് നിര്‍മിക്കുന്നത് കാണുന്നതിന്റെ ആവേശത്തിലാണെന്നും പുനവാല ട്വീറ്റ് ചെയ്തു. 18 വയസിന് താഴെയുള്ള നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കാന്‍ വാക്സിന് കഴിവുണ്ടെന്നും പരീക്ഷണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

error: Content is protected !!