fbpx
Info UAE News ഇന്ത്യ ദുബായ്

ഇന്ത്യ – ദുബായ് വിമാന സർവീസുകൾ ജൂലൈ 7 മുതൽ പുനരാരംഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ്

Emirates expects India-Dubai flights to resume from July 7_DUBAIVARTHA

ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള വിമാന സർവീസുകൾ 2021 ജൂലൈ 7 മുതൽ പുനരാരംഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു.

ഒരു യാത്രക്കാരൻ ട്വിറ്ററിൽ ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള വിമാന സർവീസുകൾ എപ്പോൾ ആരംഭിക്കും എന്ന ചോദ്യത്തിന് മറുപടിയായാണ് എമിറേറ്റ്സ് ഇക്കാര്യത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്.

ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റുകൾ പുനരാരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും, സർക്കാർ അധികാരികളിൽ നിന്നുള്ള കൃത്യമായ യാത്രാ പ്രോട്ടോക്കോളുകൾക്കും പ്രസക്തമായ പെർമിറ്റുകൾക്കുമായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും, കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും, യാത്രാ അപ്ഡേറ്റുകൾക്കായി ദയവായി ഞങ്ങളുടെ വെബ്‌സൈറ്റ് പിന്തുടരാനും എമിറേറ്റ്സ് അധികൃതർ അതിന് മറുപടിയായി ട്വിറ്ററിൽ പറഞ്ഞു.

 

ജൂലൈ 7 മുതൽ മുംബൈയിൽ നിന്നും ദുബായിലേക്ക് വൺ-വേ ഇക്കോണമി ക്ലാസ് വിമാന നിരക്ക് ആയി 43,683 രൂപ മുതൽ ആരംഭിക്കുന്ന ബുക്കിംഗിനായി സീറ്റുകൾ ലഭ്യമാണെന്ന് എയർലൈനിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്നുമുണ്ട്.

 

 

 

error: Content is protected !!