Info UAE News അബൂദാബി കാലാവസ്ഥ

യു എ ഇയിൽ ഇന്ന് വൈകുന്നേരം വരെ പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Dust storms expected in UAE till this evening_DUBAIVARTHA

യു എ ഇയിൽ ഇന്ന് പൊടിക്കാറ്റുണ്ടാകുമെന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് നൽകി. 40 കിലോമീറ്റർ വേഗതയിൽ എത്തുന്ന കാറ്റിനെത്തുടർന്ന്, ചില തുറന്ന സ്ഥലങ്ങളിൽ തിരശ്ചീന ദൃശ്യപരത ചിലപ്പോൾ 2,000 മീറ്ററിൽ താഴെയാകാമെന്നും എൻ‌സി‌എം മുന്നറിയിപ്പ് നൽകി.

രാവിലെ 8:30 മുതൽ വൈകുന്നേരം 7 വരെ അലേർട്ട് നിലനിൽക്കും.

ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് ആവശ്യപ്പെട്ടു. വാഹനമോടിക്കുമ്പോൾ വീഡിയോകൾ എടുക്കുന്നതിലൂടെയോ ഫോൺ ഉപയോഗിക്കുന്നതിലൂടെയോ ശ്രദ്ധ തിരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

error: Content is protected !!