UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ തുടർച്ചയായി 2000 കടന്ന് പ്രതിദിന കോവിഡ് രോഗികളും രോഗമുക്‌തരും.

UAE COVID 19 UPDATES_JUNE 27_DUBAIVARTHA

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,122 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,077 പേർക്ക് രോഗമുക്തിയും 4 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,122 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 626,936 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,077 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 605,618 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,796 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,522 സജീവ കോവിഡ് കേസുകളാണുള്ളത്.

 

error: Content is protected !!