അബൂദാബി

കോവിഡ് 19 : അബുദാബിയിലെ മാളുകളിലും വിമാനത്താവളത്തിലും ഇന്ന് മുതൽ ഇ.ഡി.ഇ സ്കാനറുകൾ

കോവിഡ് -19 വൈറസ് സാന്നിധ്യം കണ്ടെത്തുന്നതിനായി അബുദാബിയിലെ ഷോപ്പിംഗ് മാളുകളിലും ചില റെസിഡൻഷ്യൽ ഏരിയകളിലും, എല്ലാ ലാൻഡ്, എയർ എൻട്രി പോയിന്റുകളിലും ഇ.ഡി.ഇ കോവിഡ് -19 സ്കാനറുകൾ ഇന്ന് (തിങ്കളാഴ്ച ) സ്ഥാപിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

കോവിഡ് -19 വൈറസിന്റെ ഫലപ്രദവും പ്രാപ്യവുമായ ഡിറ്റക്ടറുകളാണ് ഇഡിഇ സ്കാനറുകൾ എന്ന് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് നേരത്തെ പറഞ്ഞിരുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്ന ,കോവിഡ് -19 മുൻകരുതൽ നടപടികൾ തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനുള്ള അബുദാബിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം.

error: Content is protected !!