ദുബായ്

ദുബായ് സർവീസ് എക്സലൻസ് സ്‌കീം അവാർഡ് കരസ്ഥമാക്കി ലുലു ഹൈപ്പർമാർട്ട്

ഈ വർഷത്തെ ദുബായ് സർവീസ് എക്സലൻസ് അവാർഡ് [ ഡി എസ് ഇ എസ് ]കരസ്ഥമാക്കി  യു എ ഇ ലെ  മുൻനിര റീടൈലർ ലുലു ഹൈപ്പർമാർട്ട്. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഈ വര്ഷം ദുബായ് എക്സലൻസ് അവാർഡ് നേടുന്ന ഏക ഹൈപ്പർമാർക്കറ്റ് ആണ് ലുലു . ദുബായ് മാൾ, റാക് ബാങ്ക്, അറേബ്യൻ ഓട്ടോമൊബൈൽസ് എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ വിജയിച്ച മറ്റ് മികച്ച സംഘടനകൾ.

“ഈ ബഹുമതി ലുലുവിന്റെ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുമാണ്. മേഖലയിലെ ദശലക്ഷക്കണക്കിന് ഷോപ്പർമാർക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം നൽകുന്നതിൽ ഉയർന്ന മികവ് നേടാൻ ഇത് ഞങ്ങളെ പ്രോത്സാഹിപ്പിക്കും ”, ലുലു ഗ്രുപ് ഡയറക്റ്റർ സലിം എം എ പറഞ്ഞു.

error: Content is protected !!