കേരളം

കൊച്ചി എയർപോർട്ടിൽ റാപിഡ് പി.സി.ആർ ടെസ്റ്റിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, ടെർമിനൽ-മൂന്നിലെ പുറപ്പെടൽ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള റാപിഡ് പി.സി.ആർ കേന്ദ്രം സന്ദർശിച്ചു.
മെഡിക്കൽ സർവീസ് കോർപറേഷന്റെ അനുമതിയുള്ള ഹൈദരാബാദിലെ സാൻഡോർ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുക. മണിക്കൂറിൽ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളിൽ ലഭിക്കും. ഇതിനുപുറമെ, ആവശ്യമെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനയും സിയാലിൽ ഒരുക്കിയിട്ടുണ്ട്. ദുബായിൽ എത്തുന്ന യാത്രക്കാർ വീണ്ടും ആർ.ടി.പി.സി.ആറിന് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലിരിക്കുകയും വേണം.

error: Content is protected !!