Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറഞ്ഞു : പുതിയതായി 37,566 കേസുകൾ മാത്രം. 907 മരണങ്ങൾ – ജുൺ 29

INDIA COVID 19 UPDATES_JUNE 29

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 907 പേര്‍ കോവിഡ് മൂലം മരിച്ചു. 56,994 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ 3,02,33,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,93,66,601 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,97,637 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 5,52,659 ആക്റ്റീവ് രോഗികളുണ്ട്.

 

error: Content is protected !!