Info UAE News അന്തർദേശീയം

ഇസ്രയേൽ വിദേശകാര്യമന്ത്രിയുടെ യു എ ഇ സന്ദർശനം ഇന്ന്.

Israeli Foreign Minister visits UAE today

കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം ഇസ്രയേലിന്റെ വിദേശ കാര്യമന്ത്രി യായിർ ലാപ്പിഡ് ഇന്ന് യുഎഇയിലെത്തും. ആദ്യമായാണ് ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രി യുഎഇയുടെ അതിഥിയായി ഗൾഫിൽ എത്തുന്നത്.

രണ്ട് ദിവസത്തെ സന്ദർശന വേളയിൽ അബുദാബിയിലെ ഇസ്രായേൽ എംബസിയും ദുബായിലെ കോൺസുലേറ്റും യായിർ ലാപിഡ് ഉദ്ഘാടനം ചെയ്യും. തുടർന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ചർച്ച നടത്തും.

9 മാസം മുമ്പ് അമേരിക്കയുടെ ശ്രമഫലമായിട്ടാണ് അറബ് ലോകം ഇസ്രയേലുമായുള്ള ബന്ധം പുന:സ്ഥാപിച്ചത്‌. അന്ന് യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം പുന:സ്ഥാപിച്ചിരുന്നു.

 

error: Content is protected !!