UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ പുതിയതായി 2000 ൽ അധികം കോവിഡ് രോഗികളും രോഗമുക്‌തരും / 1,800 കടന്ന് ആകെ കോവിഡ് മരണനിരക്ക്

UAE COVID 19 UPDATES_DUBAIVARTHA_JUNE 29_UAE_MALAYALAMNEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,184  പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,105 പേർക്ക് രോഗമുക്തിയും 5 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,184 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 631,160 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 2,105 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 609,711 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,807 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,642 സജീവ കോവിഡ് കേസുകളാണുള്ളത്.

281,043 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!