fbpx
ആരോഗ്യം ദുബായ്

ലോക ആരോഗ്യ ദിനം പ്രമാണിച്ച് ഏപ്രിൽ 5 മുതൽ 7 വരെ ഫ്രീ മെഡിക്കൽ ചെക്ക് അപ്പ്

ദുബായ്: ലോക ആരോഗ്യ ദിനത്തോട് അനുബന്ധിച്ചു ഏപ്രിൽ 5 മുതൽ വൈകിട്ട് 4 മണി തൊട്ട് വൈകിട്ട് 9 മണി വരെ ഓയാസിസ് മാളിൽ സൗജന്യ ബ്ലഡ് ഗ്ളൂക്കോസ്, ബ്ലഡ് പ്രെഷർ പരിശോധനകൾ നടക്കും. ലാൻഡ്മാർക് ഗ്രൂപ്പും ഐ കെയർ ക്ലിനിക്കും ചേർന്നാണ് ഇതൊരുക്കിയിരിക്കുന്നത്.

ഇത് കൂടാതെ ദുബായ്, അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ എല്ലാ മെഡിക്ലിനിക് മിഡിൽ ഈസ്റ്റ് ക്ലിനിക്കുകളും ലോക ആരോഗ്യദിനത്തിന്റെ ഭാഗമായി ഏപ്രിൽ 7 ന് സൗജന്യ പരിശോധന നൽകും. രക്തത്തിലെ കൊളസ്ട്രോൾ, പഞ്ചസാര, ബി.എം.ഐ, രക്തസമ്മർദ്ദം എന്നിവയാകും  പരിശോധിക്കുന്നത്. ദുബായിൽ ദെയ്‌റ സിറ്റി സെന്ററിൽ വച്ചാകും ഫ്രീ ചെക്ക് അപ്പ് നടക്കുന്നത്.

error: Content is protected !!