Info അന്തർദേശീയം ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ലഭ്യമാകുന്ന നാലാമത്തെ വാക്സിൻ : യുഎസ് നിര്‍മ്മിത മോഡേണ വാക്‌സിന് അംഗീകാരം നല്‍കി ഇന്ത്യ

The fourth vaccine available in India: India approves the modern vaccine

യുഎസ് നിര്‍മ്മിത മോഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാൻ ഡിസിജിഐ അനുമതി നല്‍കി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിപ്ലയാണ് മോഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാനും വില്‍ക്കാനുമുള്ള അനുമതി തേടി ഡിജിസിഐക്ക് അപേക്ഷ നല്‍കിയത്.

അമേരിക്കന്‍ കമ്പനിയായ മോഡേണ, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷസ് ഡിസീസ്, ബയോമെഡിക്കല്‍ അഡ്വാന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച ഈ വാക്‌സീന്‍ സ്‌പൈക് വാക്‌സ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് അമേരിക്കയില്‍ ഇറക്കിയത്. എംആര്‍എന്‍എ വാക്സിനായ മോഡേണ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയപ്പോള്‍ 94 ശതമാനം സക്‌സസ് റേറ്റാണ് കാണിച്ചത്. യുഎസ്എ, കാന്നഡ, യൂറോപ്യന്‍യൂണിയന്‍, യുകെ, ഇസ്രയേല്‍ അടക്കം ലോകത്തെ 53 രാജ്യങ്ങളില്‍ വാക്സിന്‍ നിലവില്‍ ഉപയോഗത്തിലുണ്ട്. 28 മുതല്‍ 42 ദിവസം വരെയാണ് രണ്ടാം വാക്സിനെടുക്കാനുള്ള ഇടവേള.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷില്‍ഡ്, ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിന്‍, ഡോ.റെഡ്ഡീസ് ലാബ്‌സ് വിതരണം ചെയ്യുന്ന സ്പ്ടുനിക് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഉപയോഗത്തിലുള്ള വാക്‌സീനുകള്‍.

error: Content is protected !!