UAE News ദുബായ്

ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളെ താലോലിച്ച് ഷെയ്ഖ് മുഹമ്മദ് : ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Sheikh Mohammed slams Sheikh Hamdan's twins: Image goes viral on social media_DUBAIVARTHA

സോഷ്യൽ മീഡിയയിൽ മില്ല്യൺ കണക്കിന് ഫോളോവേഴ്‌സുള്ള ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ഇന്ന് സന്തോഷകരമായ ഒരു കുടുംബ ചിത്രം പോസ്റ്റുചെയ്‌തു.

തന്റെ കുട്ടികളുടെ മുത്തച്ഛനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഇരട്ടക്കുട്ടികളെ താലോലിക്കുന്ന ചിത്രമാണ് ഷെയ്ഖ് മുഹമ്മദിന്റെ പുത്രനും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെച്ചത്.

ഷെയ്ഖ് ഹംദാൻ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്. നിമിഷസമയത്തിനകം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയ്ക്ക് 64,000 ലധികം ലൈക്കുകളും 14,000 ൽ അധികം കമന്റുകൾ ലഭിക്കുകയും ചെയ്തു. തനിക്ക് പിറന്നത് ഇരട്ടക്കുട്ടികളാണെന്ന് അറിയിച്ചുകൊണ്ടുള്ള ഷെയ്ഖ് ഹംദാന്റെ സോഷ്യൽ മീഡിയ പോസ്റ്റിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു.

error: Content is protected !!