Info ഇന്ത്യ

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി.

Supreme Court directs financial assistance to families of covid victims in India

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. 6 മാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. എത്ര തുകയെന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണമായി സഹായം നല്‍കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. മരണ സര്‍ട്ടിഫിക്കിറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നിലവില്‍ ഔദ്യോഗിക കണക്ക് പ്രകാരം മൂന്നേമുക്കാൽ ലക്ഷത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നതിനാൽ ഇനിയും മരണ സംഖ്യ ഉയർന്നേക്കും. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രസർക്കാർ കൈക്കൊളളുന്ന തിരുമാനം നിർണായകമാകും.

error: Content is protected !!