UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ പുതിയതായി 1,747 കോവിഡ് രോഗികൾ / 1,731 രോഗമുക്‌തർ / 4 മരണങ്ങൾ

UAE COVID 19 UPDATES_JUNE 30_DUBAIVARTHA_UAE_MALAYAMNEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,747 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,731 പേർക്ക് രോഗമുക്തിയും 4 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,747 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 632,907 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,731 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 611,442 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,811 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,654 സജീവ കോവിഡ് കേസുകളാണുള്ളത്.

302,318 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!