fbpx
Info UAE News video അജ്‌മാൻ

സൂര്യാ ദോശ മേളയ്ക്കായി എൻട്രികൾ സ്വീകരിക്കുന്ന സമയം ജൂലൈ 4 ന് അവസാനിക്കും.

Take part in the Surya Dosha competition ...! Get 2000 dirhams ..!

എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങളോടെ ചരിത്രത്തിലൂടെയും കാലത്തിലൂടെയും സഞ്ചരിച്ച് ഇന്നും ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണമായി നില നിൽക്കുന്ന വിഭവത്തിന്റെ പേരാണ് ദോശ. എന്നാൽ ഇപ്പോൾ ആ ദോശയിലൂടെ നിങ്ങളുടെ പാചകവൈദഗ്ദ്യം തെളിയിക്കാൻ ദുബായ് വാർത്ത യു എ ഇയിൽ അവസരമൊരുക്കുകയാണ്

ദുബായ് വാർത്തയും സൂര്യ ഇഡലി ദോശ ബാറ്ററും ചേർന്ന് സംയുക്തമായി നടത്തുന്ന ദോശ മേള മത്സരത്തിൽ നിങ്ങൾക്കും പങ്കെടുത്ത് ക്യാഷ് പ്രൈസ് സ്വന്തമാക്കാം.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം: നിങ്ങളുടെ പാചക വൈദ​ഗ്ധ്യത്തിനനുസരിച്ച് എന്തുകൊണ്ടെല്ലാം എങ്ങനെയെല്ലാം ദോശയുണ്ടാക്കാം എന്ന് അതിശയിച്ചു പോകും വിധം വ്യത്യസ്തമായ രീതിയിലും രുചിയിലും വാസനയിലും തയ്യാറാക്കുന്ന ഒരു ദോശ ഉണ്ടാക്കുന്ന ഒരു മിനിറ്റ് ദൈർഘ്യത്തിൽ കൂടാത്ത വീഡിയോ ജൂലൈ 4 ഞായറാഴ്ചയ്ക്കകം ഞങ്ങളുടെ 055 700 2876 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചു തരിക.

അതിൽ നിന്നും തെരെഞ്ഞെടുക്കുന്ന 8 പേർക്ക് അജ്‌മാൻ സൂര്യ ഇഡലി ദോശ ബാറ്ററിന്റ ഹെഡ് ഓഫീസിൽ വെച്ച് ഫൈനൽ ലൈവ് കുക്കിംഗ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ജൂലൈ 10 വ്യാഴാഴ്ച് രാവിലെ 10 മണി മുതലായിരിക്കും ഫൈനൽ ലൈവ് കുക്കിംഗ് മത്സരം ആരംഭിക്കുക.

ഈ 8 പേരിൽ നിന്ന് 3 വിജയികളെ പ്രഖ്യാപിക്കും. ഇവർക്ക് യഥാക്രമം 2000,1000,500 ദിർഹം വീതം ക്യാഷ് പ്രൈസ് നൽകും. പങ്കെടുത്ത മറ്റുള്ള മത്സരാർത്ഥികൾക്ക് നിരവധി സമ്മാനങ്ങളും നൽകും.

error: Content is protected !!