അന്തർദേശീയം ആരോഗ്യം ഇന്ത്യ

കൊവിഷീൽഡിനും കൊവാക്സിനും അംഗീകാരം നല്‍കണം : യൂറോപ്പിന് മുന്നറിയിപ്പുമായി ഇന്ത്യ

Kovishield and covacs must be approved: India warns Europe

ഇന്ത്യൻ നിര്‍മിത കൊവിഡ് 19 പ്രതിരോധ വാക്സിനുകളായ കൊവിഷീൽഡിനും കൊവാക്സിനും അംഗീകാരം നല്‍കാൻ യൂറോപ്യൻ യൂണിയനു മേൽ സമ്മര്‍ദ്ദവുമായി ഇന്ത്യ. യൂറോപ്യൻ യൂണിയൻ വാക്സിൻ കൊവിഡ് സര്‍ട്ടിഫിക്കറ്റിനായുള്ള വാക്സിൻ പട്ടികയിൽ രണ്ട് വാക്സിനുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ആവശ്യം അംഗീകരിക്കുന്നതു വരെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യാത്രക്കാര്‍ ഇന്ത്യയിൽ ക്വാറൻ്റൈൻ പാലിക്കേണ്ടി വരുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

ജൂലൈ ഒന്നു മുതൽ യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ കൊവിഡ് 19 സര്‍ട്ടിഫിക്കറ്റ് അഥവാ ഗ്രീൻ പാസ് നിലവിൽ വരാനിരിക്കേയാണ് പുതിയ നീക്കം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇതുവഴി ക്വാറൻ്റൈനിൽ നിന്ന് ഇളവു നല്‍കും. ഈ സര്‍ട്ടിഫിക്കറ്റിന് ഇന്ത്യയിൽ അംഗീകാരം നല്‍കണമെങ്കിൽ ഇന്ത്യൻ നിര്‍മിത വാക്സിനുകള്‍ക്കു കൂടി യൂറോപ്യൻ യൂണിയൻ അംഗീകാരം നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം.

error: Content is protected !!