UAE News ദുബായ്

ലഗേജിനുള്ളിൽ 6 കിലോഗ്രാം ഹാഷിഷ് : ഇന്ത്യൻ വനിത ദുബായ് എയർപോർട്ടിൽ പിടിയിലായി.

Indian woman arrested at Dubai airport with 6 kg of hashish in luggage_dubaivartha

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ സ്വദേശിയായ വനിതായാത്രക്കാരിയുടെ ലഗേജിനുള്ളിൽ 6 കിലോ ഹാഷിഷ് ദുബായ് കസ്റ്റംസ് ഇൻസ്പെക്ടർമാർ കണ്ടെത്തി

42 കാരിയായ ഇന്ത്യൻ വനിതയുടെ ലഗേജിനുള്ളിലാണ് 6 കിലോ ഹാഷിഷ് കണ്ടെത്തിയത്.

ഈ വർഷം ഏപ്രിലിലാണ് സംഭവം നടന്നത്. ദുബായ് കസ്റ്റംസ് ഇൻസ്പെക്ടർ പ്രതിയെ സംശയാസ്പദമായി കണ്ടെത്തിയപ്പോൾ വനിതയുടെ പെട്ടി തുറക്കാൻ ആവശ്യപ്പെടുകയും അതിനകത്ത് ബോക്സിനുള്ളിൽ ഒരു വെളുത്ത സിലിണ്ടറിന്റെ കവറിൽ 6 കിലോ ഹാഷിഷ് അടങ്ങിയ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് കൂടുതൽ അന്വേഷണത്തിനായി യുവതിയെ ദുബായ് പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിലേക്ക് കൊണ്ടുപോയി. കോടതിയിൽ അടുത്ത ഹിയറിംഗ് സെപ്റ്റംബർ 7 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

പ്രതിയെ അതുവരെ പോലീസ് കസ്റ്റഡിയിൽ വെക്കും.

error: Content is protected !!