UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കോവിഡ് മരണങ്ങൾ / പ്രതിദിനരോഗികൾ കുറയുന്നു.

UAE COVID 19 UPDATES_JULY 1_DUBAIVARTHA_UAE_MALAYALAM NEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,675 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,556 പേർക്ക് രോഗമുക്തിയും 8 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,675 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 634,582 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,556 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 612,998 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,819 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,765 സജീവ കോവിഡ് കേസുകളാണുള്ളത്.

291,003 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!