UAE News എക്സ്പോ 2020 ദുബായ്

എക്സ്പോ 2020 ദുബായ് : പ്രവേശന നിരക്ക് പ്രഖ്യാപിച്ചു

Expo 2020 Dubai: Admission rates announced_DUBAIVARTHA

ഈ വർഷം 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടക്കുന്ന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020 ദുബായ് എന്ന മെഗാ ഇവന്റിലേക്കുള്ള പ്രവേശന നിരക്ക് എക്‌സ്‌പോ അധികൃതർ പ്രഖ്യാപിച്ചു

സിംഗിൾ എൻട്രി ടിക്കറ്റിന് 95 ദിർഹവും ആറ് മാസത്തെ പാസിന് 495 ദിർഹവുമാണ് നിരക്ക്. ഒന്നിലേറെ തവണ സന്ദർശിക്കുന്നതിന് 195 ദിർഹത്തിന് ഒരു മൾട്ടി എൻ‌ട്രി പാസും ലഭ്യമാണ്

18 വയസ്സിന് താഴെയുള്ള സന്ദർശകർക്കും നിശ്ചയദാര്‍ഢ്യക്കാർക്കും എപ്പോൾ വേണമെങ്കിലും സൗജന്യമായി പ്രവേശിക്കാം ഇവരുടെ കൂടെ വരുന്ന വ്യക്തിക്ക് പ്രവേശന നിരക്കിൽ 50 ശതമാനം കിഴിവ് ലഭിക്കും.

60 വയസും അതിൽ കൂടുതലുമുള്ള സന്ദർശകർക്കും ലോകത്തിലെ ഏത് അക്കാദമിക് സ്ഥാപനത്തിൽ നിന്നും സാധുവായ തിരിച്ചറിയൽ കാർഡ് ഉള്ള വിദ്യാർത്ഥികൾക്കും പ്രവേശനം സൗജന്യമായി ലഭിക്കും

ടിക്കറ്റുകൾ ജൂലൈ 18 മുതൽ expo2020dubai.com ൽ ഓൺലൈനിലൂടെ ലഭ്യമാകും. ടിക്കറ്റുകൾ ലോകമെമ്പാടുമുള്ള 100-ലധികം വിപണികളിൽ നിന്നുള്ള ഓൺലൈൻ ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ഹോട്ടൽ ഗ്രൂപ്പുകൾ, എയർലൈനുകൾ എന്നിവയുൾപ്പെടെ 2500 ൽ അധികം അംഗീകൃത ടിക്കറ്റ് റീസെല്ലറുകൾ വഴിയും ലഭ്യമാകും.

കോവിഡ് -19 സുരക്ഷാ ചട്ടങ്ങൾ കാരണങ്ങളാൽ നിലവിലെ തീരുമാനമനുസരിച്ച് ഒരു ദിവസം പരമാവധി 120,000 പേരെ സൈറ്റിൽ അനുവദിക്കുമെന്ന് എക്‌സ്‌പോ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് എക്‌സ്‌പോ അധികൃതർ പ്രവേശന നിരക്ക് വിവരങ്ങൾ വെളിപ്പെടുത്തിയത്.

എക്സ്പോ 2020 ക്കായി ദുബായിക്ക് ഇനി 100 ദിവസം മാത്രമേ കാത്തിരിക്കേണ്ടതുള്ളൂവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം കൗണ്ട് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!