Info അന്തർദേശീയം ഇന്ത്യ

മുന്നറിയിപ്പ് ഫലം കണ്ടു : യൂറോപ്പിലെ എട്ടു രാജ്യങ്ങളില്‍ കോവിഷീല്‍ഡിന് അംഗീകാരം

The warning paid off: Covshield was finally recognized in eight European countries

യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള യാത്രാപാസുകള്‍ക്ക് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡും അംഗീകരിച്ചു.

ഓസ്ട്രിയ, ജര്‍മ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്ലാന്റ്, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നിവയാണ് സ്വിറ്റ്‌സര്‍ലന്‍ഡിനു പുറമേ കോവിഷീല്‍ഡ് അംഗീകരിച്ചത്.

ഇന്ത്യയില്‍ അംഗീകാരമുള്ള എല്ലാ വാക്‌സീനുകളും അംഗീകരിക്കുമെന്ന് എസ്റ്റോണിയ സ്ഥിരീകരിച്ചു. എസ്റ്റോണിയയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയ്ക്ക് ഇന്ത്യയുടെ കോവിന്‍ പോര്‍ട്ടലില്‍ അംഗീകരിച്ച എല്ലാ വാക്‌സിനുകളും അംഗീകാരം ഉണ്ടാവുമെന്ന് എസ്‌തോണിയ അറിയിച്ചു.

ഇന്ത്യയിലെ വാക്‌സിനുകളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും അംഗീകരിച്ചാല്‍ യൂറോപ്പില്‍ നിന്ന് വാക്‌സിനേഷന്‍ ലഭിച്ചവരെ നിര്‍ബന്ധിത ക്വാറന്റീന്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

error: Content is protected !!