UAE News ഇന്ത്യ

കോവിഡ് 19 : ഇന്ത്യയടക്കം യാത്രാ നിയന്ത്രണമുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് യുഎഇ

covid 19: UAE urges citizens to avoid travel to certain travel restricted countries, including India_dubaivartha

കോവിഡ് സാഹചര്യത്തെത്തുടർന്ന് യാത്രാ നിയന്ത്രണമുള്ള ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ യുഎഇ പൗരന്മാർക്ക് ഇപ്പോൾ വിലക്കുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും (MoFAIC) ദേശീയ അടിയന്തര പ്രതിസന്ധി ദുരന്തനിവാരണ അതോറിറ്റിയും (NCEMA) അറിയിച്ചു.

എന്നാൽ നയതന്ത്ര ഉദ്യോഗസ്ഥര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍ എന്നിവർക്ക് വിലക്ക് ബാധകമായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!