Info UAE News അബൂദാബി

യുഎഇയിലെ കുട്ടികൾക്കായി സാറ ക്രീയേഷൻസ് സൗജന്യ ക്രാഫ്റ്റ് വെബിനാർ സംഘടിപ്പിക്കുന്നു.

Sarah Creations is organizing a free craft webinar for kids in the UAE.

വേനലവധികാലത്ത് യുഎഇയിലെ കുട്ടികൾക്കായി കേരളത്തിലെ Zara Creations World Malayali Craft ഗ്രൂപ്പിന്റെ കീഴിൽ സൗജന്യ ക്രാഫ്റ്റ് ശില്പശാല വെബിനാറായി സംഘടിപ്പിക്കുന്നു. ജൂലൈ 03,04,05 തിയ്യതികളിലാണ് പരിപാടി. കരകൗശല മേഖലയിൽ വിദഗ്ദ്ധയായ കണ്ണൂർ പയ്യന്നൂർ സ്വദേശിനി റഷീദായാണ് ക്ലാസ്സ്‌ നയിക്കുക. ഫ്ലവർ മേക്കിങ്, വാൾ ഹാങ്ങിങ് ക്രാഫ്റ്റ്,ബോൾ ഡെക്കറേഷൻ, വൂള്ളെൻ ക്രാഫ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. കുട്ടികളിലെ ക്രിയാത്മകമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും Zara Creations അറിയിച്ചു. 17 വർഷത്തോളമായി ഈ രംഗത്തുള്ള റഷീദ മലേഷ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്‌, ബഹ്‌റൈൻ,
യൂ എ ഇ എന്നിവിടങ്ങളിലുള്ള അസോസിയേഷൻസിനു വേണ്ടി ഓൺലൈൻ ആയും അബുദാബി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നേരിട്ടും ക്രാഫ്റ്റ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ആയിക്കര ഉമ്മർ കദീജ ദമ്പതികളുടെ മകളായ റഷീദ ഏര്യം പാറോൽ ഷെരീഫിന്റെ ഭാര്യയാണ്.

കൂടുതൽ വിവരങ്ങൾക്ക് 0097333936576 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക

error: Content is protected !!