Info UAE News ഇന്ത്യ

ജൂലൈ 21 വരെ ഇന്ത്യ – യുഎഇ വിമാന സര്‍വീസുകള്‍ ഇല്ല : ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റിനൽകുമെന്ന് എയര്‍ ഇന്ത്യ

No India-UAE flights till July 21: Air India will offer free tickets for another day to those who have already booked tickets_dubaivartha

ഇന്ത്യ – യുഎഇ വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെ അറിയിച്ചു. ഇതിന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഒഴിവുള്ള മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്നാൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വൺവേ ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ഈ ഇളവ് ബാധകമല്ല

ജൂൺ 23 ന് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഫ്ലൈറ്റ് സസ്പെൻഷൻ നീട്ടുന്നതിനെക്കുറിച്ച് അവസാന അപ്‌ഡേറ്റ് നടത്തിയ എയര്‍ ഇന്ത്യ, പ്രവേശന നിയന്ത്രണം ജൂലൈ 6 വരെ നീട്ടിയതായാണ് പിന്നീട് അറിയിച്ചിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോൾ വീണ്ടും ഇന്ത്യ – യുഎഇ വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ ഉണ്ടാകില്ലെന്ന അറിയിപ്പ് നൽകിയിരിക്കുന്നത്. 2021 ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത്.

വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ച റെസിഡൻസി വിസക്കാര്‍ക്ക് കഴിഞ്ഞ മാസം 2021 ജൂൺ 23 മുതല്‍ ദുബായിലേക്ക് പ്രവേശിക്കാമെന്ന അറിയിപ്പ് വന്നതിനാൽ ഇന്ത്യ – ദുബായ് സെക്ടറിൽ ചില വിമാനക്കമ്പനികള്‍ ബുക്കിംഗ് തുടങ്ങിയിരുന്നു. എന്നാൽ യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം വീണ്ടും ബുക്കിംഗ് നിര്‍ത്തിവെച്ചു. എന്നാൽ എമിറേറ്റ്സ് എയർലൈൻസ് ഇന്ത്യ – ദുബായ് വിമാന സർവീസുകൾ 2021 ജൂലൈ 7 മുതൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാൽ സർക്കാർ അധികാരികളിൽ നിന്നുള്ള കൃത്യമായ യാത്രാ പ്രോട്ടോക്കോളുകൾക്കും പ്രസക്തമായ പെർമിറ്റുകൾക്കുമായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും, കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും, യാത്രാ അപ്ഡേറ്റുകൾക്കായി ദയവായി ഞങ്ങളുടെ വെബ്‌സൈറ്റ് പിന്തുടരാനും എമിറേറ്റ്സ് അധികൃതർ അറിയിച്ചിരുന്നു.

 

error: Content is protected !!