fbpx
ഇന്ത്യ

യോഗിയുടെ വൈറസ് പ്രയോഗത്തിനെതിരെ മുസ്ലിം ലീഗ്

വൈറസ് എന്ന് വിളിക്കുകയും പാകിസ്ഥാന്‍ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നല്‍കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഇന്ന് പരാതി നല്‍കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു.

മുസ്ലീം ലീഗ് പതാകയും പാകിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് മജീദ് പറയുന്നു. ഇക്കാര്യവും പരാതിയില്‍ ചൂണ്ടിക്കാണിക്കും.

error: Content is protected !!