Info UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 6 കോവിഡ് മരണങ്ങൾ / പുതിയതായി 1,638 കോവിഡ് രോഗികൾ കൂടി

UAE COVID 19 UPDATES_JULY 2_DUBAIVARTHA_UAE_MALAYALAMNEWS

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,638 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,663 പേർക്ക് രോഗമുക്തിയും 6 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,638 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 636,245 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,663 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 614,636 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,825 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 19,784 സജീവ കോവിഡ് കേസുകളാണുള്ളത്.

യു എ ഇയിൽ ഇതുവരെ 58 മില്ല്യണിലധികം കോവിഡ് -19 പരിശോധനകൾ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

error: Content is protected !!