Info UAE News ഇന്ത്യ ദുബായ്

ഇന്ത്യ – ദുബായ് ഫ്ലൈറ്റുകൾ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ നീട്ടി വെച്ചതായി എമിറേറ്റ്സ് എയർലൈൻസും

Emirates Airlines has also postponed India-Dubai flights until further notice_DUBAIVARTHA

എമിറേറ്റ്സ് എയർലൈൻ ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ അടുത്ത അറിയുപ്പുണ്ടാകുന്നത് വരെ സർവീസുകൾ നീട്ടിവെച്ചതായി എമിറേറ്റ്സ് എയർലൈനിന്റെ വെബ്‌സൈറ്റിൽ വ്യക്‌തമാക്കി.
ജൂലൈ 7 മുതൽ ഇന്ത്യ – ദുബായ് സർവീസുകൾ ആരംഭിക്കും എന്ന തരത്തിലായിരുന്നു എമിറേറ്റ്സ് എയർലൈൻ നേരത്തെ ട്വിറ്ററിലൂടെ സൂചന നൽകിയിരുന്നത്. കൂടാതെ, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും എയർലൈൻ അറിയിച്ചു.

കഴിഞ്ഞ ദിവസം എത്തിഹാദ് എയർവെയ്‌സും ജൂലൈ 21 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടു കൂടി ജൂലൈ 21 ന് മുൻപ് ഇന്ത്യ – യു എ ഇ ഫ്ലൈറ്റുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

ഇതിനകം എമിറേറ്റ്സിൽ ടിക്കറ്റെടുത്തവർ വെബ് സൈറ്റിലെ keep your ticket എന്ന സെക്ഷനിൽ പോയി വിവരങ്ങൾ തേടാവുന്നതാണ്.

 

 

error: Content is protected !!