ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ ഗർഭിണികൾക്ക് രജിസ്റ്റർ ചെയ്തോ വാക്സിനേഷൻ സെന്ററിലേക്ക് നേരിട്ടെത്തിയോ കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം.

The Ministry of Health has advised pregnant women in India to register or receive the vaccine directly at the covid Vaccination Center.

ഇന്ത്യയിൽ ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷന് അർഹതയുണ്ടെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഗർഭിണികൾക്ക് ഇപ്പോൾ കോവിനിൽ രജിസ്റ്റർ ചെയ്തോ കോവിഡ് വാക്സിനേഷൻ സെന്ററിലേക്ക് നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, മെഡിക്കൽ ഓഫീസർമാർക്കും എഫ്എൽഡബ്ല്യുകൾക്കുമുള്ള കൗൺസിലിംഗ് കിറ്റ്, പൊതുജനങ്ങൾക്കുള്ള ഐഇസി മെറ്റീരിയലുകൾ എന്നിവ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ഗർഭിണികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വാക്സിൻ സ്വീകരിക്കാം. ഗർഭിണികളായ സ്ത്രീകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കും.

error: Content is protected !!