ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ കോവിഡ് മരണങ്ങളും രോഗബാധയും കുറഞ്ഞു :പുതിയതായി 44,111 കോവിഡ് കേസുകളും 738 മരണങ്ങളും

india covi19_updates_july 3_dubiavartha

ഇന്ത്യയിൽ കോവിഡ് മരണങ്ങളും രോഗബാധയും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 57,477 പേർ രോഗമുക്തി നേടി. 738 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,05,02,362 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,96,05,779 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,01,050 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,95,533
ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 34,46,11,291 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!